കേരളം

kerala

ETV Bharat / bharat

ദന്തേവാഡയിൽ സുരക്ഷാ സേന - നക്‌സൽ ഏറ്റുമുട്ടൽ; നക്‌സൽ കൊല്ലപ്പെട്ടു - ദന്തേവാഡയിൽ സുരക്ഷാ സേന- നക്‌സൽ ഏറ്റുമുട്ടൽ: നക്‌സൽ കൊല്ലപ്പെട്ടു

സംഘര്‍ഷം നടന്ന സ്ഥലത്ത് നിന്നും നക്‌സലിന്‍റെ മൃതദേഹവും ഇന്ത്യൻ നിർമിത തോക്കും, എസ്‌.എൽ‌.ആർ റൈഫിളുകളും കണ്ടെടുത്തു

ദന്തേവാഡയിൽ സുരക്ഷാ സേന- നക്‌സൽ ഏറ്റുമുട്ടൽ: നക്‌സൽ കൊല്ലപ്പെട്ടു

By

Published : Oct 8, 2019, 6:14 PM IST

ദന്തേവാഡ (ഛത്തീസ്ഗഡ്):ദന്തേവാഡ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു നക്‌സലിനെ വെടിവച്ചു കൊന്നതായി പൊലീസ്. ഓപ്പറേഷന് മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. ഏറ്റുമുട്ടലിൽ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ജവാന് പരിക്കേറ്റു. പിറ്റെപാൽ ഗ്രാമത്തിന് സമീപം രാവിലെ ഒൻപത് മണിയോടെയാണ് സംഘർഷമുണ്ടായത്.

ദന്തേവാഡ, സുക്‌മ ജില്ലകളുടെ അതിർത്തിയിലുള്ള കറ്റെക്കല്യൻ വനമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 400 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ പ്രത്യേക സംഘങ്ങളായി പ്രദേശത്തേക്ക് അയച്ചിരുന്നു. ഡി‌ആർ‌ജി സ്‌ക്വാഡുകളിലൊന്ന് പിറ്റെപാലിലെ വനമേഖല വളയുന്നതിനിടയിൽ ഇരുപക്ഷവും തമ്മിൽ വെടിവെയ്പ്പുണ്ടായി. പിന്നീട് നടന്ന തെരച്ചിലിനിടെ മരിച്ച നക്‌സലിന്‍റെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. കൂടാതെ ഇന്ത്യൻ നിർമിത തോക്കും, എസ്‌.എൽ‌.ആർ റൈഫിളുകളും കണ്ടെടുത്തു.

ABOUT THE AUTHOR

...view details