ശ്രീനഗർ:ജമ്മു കശ്‌മീരിൽ നാഗ്രോട്ടയിൽ സൈനികരും തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. ബാൻ ടോൾ പ്ലാസക്ക് സമീപം രാവിലെ അഞ്ച് മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെപ്പറ്റി മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ജമ്മു കശ്‌മീർ ദേശിയ പാത അടച്ചു.
ജമ്മു കശ്‌മീരിലെ നാഗ്രോട്ടയിൽ ഏറ്റുമുട്ടൽ; നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു - terrorist encounter
നാഗ്രോട്ട മേഖലയിൽ ഗതാഗത സംവിധാനം നിർത്തിവെച്ച് സുരക്ഷ കർശനമാക്കി.
ജമ്മു കശ്‌മീരിലെ നാഗ്രോട്ടയിൽ ഏറ്റുമുട്ടൽ; നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു
നാഗ്രോട്ട മേഖലയിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനത്തിൽ ഒളിച്ചിരുന്ന തീവ്രവാദികൾ സേനക്ക് നേരെ വെടിയിതിർക്കുകയായിരുന്നു. സേന ശക്തമായി തിരിച്ചടിച്ചു. ജനുവരി 31ന് ബാൻ ടോൾ പ്ലാസയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെടുകയും ഒരു പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.