ശ്രീനഗർ: അനന്ത്‌നാഗിലെ വാഗാമ പ്രദേശത്ത് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ സൈന്യം രണ്ട് തീവ്രവാദികളും വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ ദിവസം അനന്ത് നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുൾ കമാൻഡർ മസൂദ് ഉൾപ്പെടെയുള്ള മൂന്ന് തീവ്രവാദികളെ ജമ്മു കശ്മീരിലെ സുരക്ഷാ സേന കൊലപ്പെടുത്തിയിരുന്നു.
അനന്ത്‌നാഗില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു - സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ
പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്
ജമ്മുകശ്മീരിലെ അനന്ത്‌നാഗിലെ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് തീവ്രവാദികളും വധിച്ചു
ജൂൺ 26 ന് ട്രാലിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. പുൽവാമ ജില്ലയിൽ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ജൂൺ മാസത്തിൽ ദക്ഷിണ കശ്മീരിൽ നടന്ന പന്ത്രണ്ടാമത്തെ വെടിവയ്പാണ് ഇത്. ഇതുവരെ 33 തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു.
Last Updated : Jun 30, 2020, 8:51 AM IST