കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു - കുൽഗാമിൽ ഏറ്റുമുട്ടൽ
ഇന്ന് പുലർച്ചെയോടെയായിരുന്നു ഏറ്റുമുട്ടൽ. കുൽഗാമിലെ ചിങ്‌ഗാമിലാണ് ഏറ്റുമുട്ടൽ നടന്നത്
കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്‌മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയോടെയായിരുന്നു ഏറ്റുമുട്ടൽ. കുൽഗാമിലെ ചിങ്‌ഗാമിലാണ് ഏറ്റുമുട്ടൽ നടന്നത്. തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചത്. തുടർന്ന് വെടിവെപ്പുണ്ടാകുകയായിരുന്നു. ഒക്‌ടോബർ ഏഴിന് ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.