ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ - അനന്ത്നാഗ്
ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്
ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു. അനന്ത്നാഗിലെ ശ്രീഗുഫ്‌വാരയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുരക്ഷാ സേനയും ജമ്മു പൊലീസും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ 30ന് അനന്ത്നാഗില്‍ സുരക്ഷാ സേന അഞ്ച് ഭീകരരെ ഏറ്റുമുട്ടലിനിടെ വധിച്ചിരുന്നു.
Last Updated : Jul 13, 2020, 10:07 AM IST