ശ്രീനഗര്‍:ജമ്മു-കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ശനിയാഴ്ച സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഇയാള്‍ ഏത് സംഘടനയില്‍പ്പെട്ടതാണെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി, ഒരു ഭീകരന്‍ കൊല്ലപ്പെട്ടു - J-K's Kulgam news
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന കുല്‍ഗാമിലെ ലിഖ്ദിപോര പ്രദേശം വളയുകയും ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയുമായിരുന്നു
jammu
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന കുല്‍ഗാമിലെ ലിഖ്ദിപോര പ്രദേശം വളയുകയും ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയുമായിരുന്നു. പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ ഒളിച്ചിരുന്ന തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Last Updated : Jun 20, 2020, 9:57 PM IST