കശ്മീരില്‍ ഏറ്റുമുട്ടല്‍ ; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു - തീവ്രവാദി
അടുത്തിടെ മൂന്ന് സാധാരണക്കാരെ കൊലപ്പെടുത്തിയ തീവ്രവാദി ഗ്രൂപ്പില്‍ ഉള്ളവരാണ് ആക്രമണം നടത്തിയതെന്ന് ജമ്മു കശ്മീര്‍ പൊലീസ് ട്വീറ്റ് ചെയ്തു.
കശ്മീരില്‍ ഏറ്റുമുട്ടല്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു-കശ്മീര്‍: കുല്‍ഗാം ജില്ലയിലെ ഹാര്‍ഡ്മാന്‍ഡ് ഗുരിയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി. രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. അടുത്തിടെ മൂന്ന് സാധാരണക്കാരെ കൊലപ്പെടുത്തിയ തീവ്രവാദി ഗ്രൂപ്പില്‍ ഉള്ളവരാണ് ആക്രമണം നടത്തിയതെന്ന് ജമ്മു കശ്മീര്‍ പൊലീസ് ട്വീറ്റ് ചെയ്തു. ഇവര്‍ക്കായി സേന തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ സേന പുറത്തു വിട്ടിട്ടില്ല.