ഒഡീഷ: ബീഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് 109 കുട്ടികൾ മരിച്ച സംഭവത്തിൽ ഒഡീഷയിൽ വിപണിയിലുള്ള ലിച്ചി പഴങ്ങൾ പരിശോധിക്കാൻ ആരോഗ്യ മന്ത്രി നബ കിഷോർ ദാസ് ഉത്തരവിട്ടു.
മസ്തിഷ്ക ജ്വരം; ലിച്ചി പഴം പരിശോധിക്കാൻ ഒഡീഷ സർക്കാരിന്‍റെ ഉത്തരവ് - പഴം
മസ്തിഷ്ക ജ്വരം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ബീഹാറിൽ ലിച്ചി കൃഷി ഉള്ള സ്ഥലങ്ങളിലാണെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ഒഡീഷയിൽ പരിശോധനയ്ക്ക് ആരോഗ്യ മന്ത്രി ഉത്തരവിട്ടത്.
മസ്തിഷ്ക ജ്വരം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ബീഹാറിൽ ലിച്ചി കൃഷി ഉള്ള സ്ഥലങ്ങളിലാണെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ഒഡീഷയിൽ പരിശോധനയ്ക്ക് ആരോഗ്യ മന്ത്രി ഉത്തരവിട്ടത്. ഫുഡ് കമ്മിഷണറോട് ലിച്ചി പഴങ്ങളുടെ സാമ്പിളുകൾ എടുത്ത് പരിശോധിക്കാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ബീഹാറിലെ മുസാഫർപൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ലിച്ചി കൃഷി വ്യാപകമാണ്. രാത്രി ഭക്ഷണം കഴിക്കാതെ ഉറങ്ങുന്നതും, വെറും വയറ്റിൽ ലിച്ചി കഴിക്കുന്നതുമാണ് മസ്തിഷ്ക ജ്വരത്തിന്‍റെ കാരണങ്ങളെന്ന് ബീഹാർ ആരോഗ്യ മന്ത്രി മംഗൾ പാണ്ടെ നിയമിച്ച വിദഗ്ധ സംഘം മുമ്പ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഒഡീഷയിൽ വിപണിയിലുള്ള ലിച്ചി പഴങ്ങൾ പരിശോധിക്കാൻ ഉത്തരവിറക്കിയത്.