ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാന കമ്പനി കരാര്‍ ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി നല്‍കണമെന്നാവശ്യപ്പെട്ട് വ്യോമയാന ജീവനക്കാരുടെ സംഘടന. കൊവിഡ് പശ്ചാത്തലത്തില്‍ ഗ്രൗണ്ട് സ്റ്റാഫുകളായ ഇവര്‍ക്ക് ശമ്പളമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ശമ്പളം അനുവദിക്കണമെന്നും എയര്‍ ഇന്ത്യ ബോര്‍ഡ് അംഗവും ഫിനാന്‍സ് ഡയറക്ടറുമായ വിനോദ് ഹെജ്‌മദിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ അപേക്ഷിച്ചു. ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവരില്‍ പലര്‍ക്കും ജോലിക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല.
എയര്‍ ഇന്ത്യ കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന - ജീവനക്കാര്‍ക്ക് ശമ്പളം
ലോക്‌ഡൗണ്‍ കാലത്ത് പ്രതിമാസ ശമ്പളമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍
അതേസമയം കൊവിഡ് 19 വ്യാപന സാഹചര്യത്തില്‍ എയര്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഇതേ തുടര്‍ന്ന് ക്യാമ്പിന്‍ ക്രൂ ഒഴികെയുള്ള ജീവനക്കാരുടെ അലവന്‍സ് പത്തുശതമാനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിരുന്നു. മാര്‍ച്ച് മുതല്‍ മൂന്ന് മാസത്തേക്കാണ് ഇത് നടപ്പാക്കുകയെന്നും എയര്‍ ഇന്ത്യ മേധാവി രാജീവ് ബന്‍സാല്‍ വ്യാഴ്‌ച വ്യക്തമാക്കിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ഇസ്രയേല്‍, ജര്‍മനി, ലണ്ടന്‍ എന്നിവിടങ്ങളിലെ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ പ്രത്യേക സര്‍വീസ് നടത്തിയിരുന്നു.