ന്യൂഡൽഹി: രാജീവ് ഗാന്ധി ഭവനിലെ വ്യോമയാന മന്ത്രാലയം ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രാലയത്തിന്‍റെ ഒരു (ബി) വിഭാഗം അടച്ചുപൂട്ടി. കൂടാതെ, രാജീവ് ഗാന്ധി ഭവൻ അണുവിമുക്തമാക്കാനും ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിലിനോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഏപ്രില്‍ 15ന് ഓഫീസിലെത്തിയ ജീവനക്കാരന് കഴിഞ്ഞ ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇയാളുമായി സമ്പർക്കത്തിൽ വന്ന സഹപ്രവർത്തകരോട് സ്വയം നിരീക്ഷണത്തിൽ പോകാൻ നിര്‍ദേശിക്കുകയായിരുന്നു. കൊവിഡ് പ്രതിരോധത്തിനുള്ള പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ നടപടികളും രാജീവ് ഗാന്ധി ഭവന്‍റെ സമീപ പ്രദേശങ്ങളിൽ സ്വീകരിച്ചിട്ടുണ്ടെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
വ്യോമയാന മന്ത്രാലയത്തിലെ ജീവനക്കാരന് കൊവിഡ് - ഡൽഹി
ഈ മാസം 15ന് ഓഫീസിലെത്തിയ ജീവനക്കാരന് കഴിഞ്ഞ ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ, രാജീവ് ഗാന്ധി ഭവനിലെ വ്യോമയാന മന്ത്രാലയത്തിന്‍റെ ഓഫീസ് അടച്ചുപൂട്ടി.
രാജീവ് ഗാന്ധി ഭവനിലെ വ്യോമയാന മന്ത്രാലയം
തങ്ങളുടെ സഹപ്രവർത്തകന്‍റെ ചികിത്സക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും മന്ത്രാലയം നൽകിയതായി വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചു. ഡൽഹി സർക്കാർ ഇയാളുമായി സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും എല്ലാവിധ പ്രതിരോധ നടപടികളും ഇതിനായി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.