ന്യൂഡൽഹി:1975ൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ കോൺഗ്രസിന്‍റെ സ്വാർത്ഥ രാഷ്ട്രീയം വ്യക്തമാക്കുന്നതെന്ന് ബിജെപി ജനറൽ സെക്രട്ടറി രാം മാധവ്. ബിജെപി ഡൽഹിയിൽ സംഘടിപ്പിച്ച വെർച്വൽ 'യുവസംവാദ്' അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ ജനാധിപത്യ ഘടനയെയും മൂല്യങ്ങളെയും ശക്തിപ്പെടുത്തുന്നതിനും പാഠങ്ങൾ ഉൾക്കൊള്ളുന്നതിനായി അടിയന്തരാവസ്ഥയുടെ ഓർമ്മകൾ തുടർന്നും വിവരിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 1975ലെ അടിയന്തരാവസ്ഥ പത്ര സ്വാതന്ത്ര്യത്തെ ബാധിക്കുകയും പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിച്ചതായും രാം മാധവ് പറഞ്ഞു. അടിയന്തരാവസ്ഥയെ ഭരണം സംരക്ഷിക്കാനാണ് കോൺഗ്രസ് ഉപയോഗിച്ചത്. ഇത് പാർട്ടിയുടെ സ്വാർത്ഥ രാഷ്ട്രീയം വ്യക്തമാക്കുന്നു.
1975ലെ അടിയന്തരാവസ്ഥ കോൺഗ്രസിന്‍റെ സ്വാർത്ഥ രാഷ്ട്രീയം വ്യക്തമാക്കുന്നു:രാം മാധവ് - 'യുവസംവാദ്'
ബിജെപി ഡൽഹിയിൽ സംഘടിപ്പിച്ച വെർച്വൽ 'യുവസംവാദ്' അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1975ലെ അടിയന്തരാവസ്ഥ കോൺഗ്രസിന്‍റെ സ്വാർത്ഥ രാഷ്ട്രീയം വ്യക്തമാക്കുന്നു;രാം മാധവ്
കോൺഗ്രസിന്‍റെ റാലിയിൽ പാടാൻ വിസമ്മതിച്ചതിനെ തുടർന്ന് ജനപ്രിയ ഗായകൻ കിഷോർ കുമാറിന്‍റെ ഗാനങ്ങൾ ആകാശവാണി, ദൂരദർശൻ എന്നിവയിൽ പ്രക്ഷേപണം ചെയ്യുന്നത് തടഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തരാവസ്ഥ ജനാധിപത്യത്തിന് വലിയ തിരിച്ചടിയാണ് നല്‍കിയതെന്നും രാം മാധവ് വ്യക്തമാക്കി.