ഡെറാഡൂൺ:യാത്രാമാർഗത്തിന് തടസ്സം സൃഷ്ടിച്ച വിനോദസഞ്ചാരികളെ വിറപ്പിച്ച് കാട്ടാനക്കൂട്ടം. ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലാണ് കാർയാത്രകർക്ക് നേരെ ആനക്കൂട്ടത്തിന്‍റെ ആക്രമണമുണ്ടായത്. കോസി നദീ തീരത്ത് നിന്നും വരികയായിരുന്ന കാട്ടാനക്കൂട്ടം അമ്പലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറുകളാണ് ആക്രമിച്ചത്. റോഡിനരികിലുണ്ടായിരുന്ന രണ്ട് കാറുകളും ആനക്കൂട്ടം തള്ളിനീക്കി. എന്നാൽ കാറിനുള്ളിൽ ഉണ്ടായിരുന്നവർ പരിക്കുകളോ മറ്റ് അപായമോ കൂടാതെ രക്ഷപ്പെട്ടു. ഏകദേശം പതിനഞ്ച് മിനിറ്റുകളോളം യാത്രികർ കാറിനുള്ളിൽ അകപ്പെട്ടു.
ആനക്കൂട്ടങ്ങളുടെ ആക്രമണം: കഷ്ടിച്ച് രക്ഷപ്പെട്ട് വിനോദസഞ്ചാരികൾ - elephant
ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ കോർബറ്റ് കടുവാസംരക്ഷണ കേന്ദ്രത്തിലാണ് സംഭവം.
ആനക്കൂട്ടങ്ങളുടെ ആക്രമണം
ദൃക്സാക്ഷികൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റ് അധികൃതരെ വിവരമറിയിച്ചെങ്കിലും അധികാരികൾ എത്തുന്നതിനു മുമ്പേ ആനക്കൂട്ടെ സ്ഥലം വിട്ടിരുന്നു. അൽമോറ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ ഉൾപ്പെടുന്ന കോർബറ്റ് കടുവാസംരക്ഷണ കേന്ദ്രത്തിലാണ് സംഭവം. ദൃക്സാക്ഷികൾ പകർത്തിയ ആക്രമണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വയറലാണ്.