ഹബ്ബൽ: പ്ലാസ്റ്റിക്കിനെതിരെ ഒറ്റയാൾ പോരാട്ടത്തിലാണ് ഹബ്ബലിൽ നിന്നുള്ള ഇലക്‌ട്രിക്കൽ എഞ്ചിനീയറായ വീരപ്പ അരകേരി. വീടുകൾ തോറും കയറി ഇറങ്ങി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുകയാണ് ഈ എഞ്ചിനീയർ. പ്ലാസ്റ്റിക് ഉപയോഗത്തിന്‍റെ ദോഷഫലങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ വീരപ്പ ശ്രമിക്കുന്നുണ്ട്. ഇലക്‌ട്രിക്കൽ എഞ്ചിനീയറായ വീരപ്പ അരകേരി മാസങ്ങളായി സാമൂഹ്യ സേവനങ്ങളിൽ സജീവമാണ്. എന്നാൽ ഇതിനോടൊപ്പം കമ്പ്യൂട്ടർ ക്ലാസുകൾ കൂടി അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്ക് പകരമായി അദ്ദേഹം ജനങ്ങൾക്ക് പണം നൽകും.
വീരപ്പ അരകേരി നയിക്കുന്നത് പ്ലാസ്റ്റിക്കിനെതിരായ ഒറ്റയാൾ പോരാട്ടം - ഹബ്ബൽ
വീടുകൾ തോറും കയറി ഇറങ്ങി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുകയാണ് ഇലക്‌ട്രിക്കൽ എഞ്ചിനീയറായ വീരപ്പ അരകേരി.
ആദ്യ ഘട്ടങ്ങളിൽ ജനങ്ങൾ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളിൽ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ ലക്ഷ്യത്തിൽ ഉറച്ച് നിന്ന വീരപ്പ അരകേരിക്ക് അധികം വൈകാതെ തന്‍റെ പ്രവർത്തനങ്ങളിൽ ഫലം കണ്ടു തുടങ്ങി. വീരപ്പയുടെ പ്രവർത്തനങ്ങളുടെ ഫലമായി വീടുകളിലായി പല സ്‌ത്രീകളും പ്ലാസ്റ്റിക്ക് ഉപയോഗം കുറച്ചു. കർണാടക സർക്കാർ ഔദ്യോഗികമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉപയോഗം നിരോധിച്ചെങ്കിലും ഇപ്പോഴും ആളുകൾ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെയും ജനങ്ങളെ ബോധവാന്മാരാക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്.