കേരളം

kerala

ETV Bharat / bharat

ഇലക്ട്രിക് ചാര്‍ജിങ്ങ് പോയിന്‍റുകളുമായി ചെന്നൈ മെട്രോ - ചെന്നൈ മെട്രോ

യൂണിറ്റിന് 10 രൂപ നിരക്കിലാണ് ഇവിടെ നിന്നും വൈദ്യുതി ലഭിക്കുക. ഒരു മണിക്കൂറുകൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാനാകും.

ഇലക്ട്രോണിക്ക് വാഹനങ്ങള്‍ക്ക് ചാര്‍ജിങ്ങ് പോയിന്‍റുകളുമായി മെട്രോ

By

Published : Oct 2, 2019, 7:01 AM IST

ചെന്നൈ: ഇലക്ട്രിക് ചാര്‍ജിങ്ങ് പോയിന്‍റുമായി ചെന്നൈ മെട്രോ. നന്ദനം മെട്രോസ്റ്റേഷനിലാണ് ആദ്യ ചാര്‍ജിങ് പോയിന്‍റ് സ്ഥാപിച്ചത്. ഇവിടെ നിന്നും ഇലക്ട്രിക് കാറുകളും ബൈക്കുകളും ചാര്‍ജ് ചെയ്യാനാകും. യൂണിറ്റിന് 10 രൂപ നിരക്കിലാണ് ഇവിടെ നിന്നും വൈദ്യുതി ലഭിക്കുക. ഒരു മണിക്കൂറുകൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാനാകും. നഗരത്തിന്‍റെ വിവിധ ഇടങ്ങളില്‍ ചാര്‍ജിങ്ങ് പോയിന്‍റുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.

ഇലക്ട്രിക് ചാര്‍ജിങ്ങ് പോയിന്‍റുകളുമായി ചെന്നൈ മെട്രോ

കേന്ദ്ര സര്‍ക്കാറിന്‍റെ ഇഇഎസ്എല്‍ കമ്പനിയാണ് നന്ദനം മെട്രോ സ്റ്റഷനില്‍ ചാര്‍ജിങ്ങ് പോയിന്‍റ് സ്ഥാപിച്ചിരിക്കുന്നത്. ചെന്നൈ ഹൈക്കോര്‍ട്ട്, അണ്ണാ നഗര്‍ ഈസ്റ്റ്, കോയമ്പേട് മെട്രോ സ്റ്റേഷന്‍, എന്നിവിടങ്ങളിള്‍ പോയിന്‍റുകളുടെ നിര്‍മാണ ജോലി പുരോഗമിക്കുകയാണ്. സ്വകാര്യ കമ്പനികളും പോയിന്‍റുകള്‍ സ്ഥാപിക്കാനായി രംഗത്ത് എത്തിയിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തിന്‍റെ ഭാഗമായി കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജിങ് പോയിന്‍റുകളും ഒരുക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍.

ABOUT THE AUTHOR

...view details