ഷോക്കേറ്റ് രണ്ട് യുവാക്കള്‍ മരിച്ചു - യുവാക്കള്‍ ഷോക്കേറ്റ് മരിച്ചു
കുഷ്ലി ഗ്രാത്തിലാണ് അപകടം നടന്നത്. വീട്ടിലെ മോട്ടോര്‍ നന്നാക്കുന്നതിനിടെയാണ് പ്രദീപ് വയഡ്, ഗണേഷ് തയ്‌ഡേ എന്നിവര്‍ക്ക് ഷോക്കേറ്റത്

ഷോക്കേറ്റ് 18 വയസുകാരായ യുവാക്കള്‍ മരിച്ചു
ജല്‍ന:മഹാരാഷ്ട്രയിലെ ജല്‍നയില്‍ 18 വയസുകാരായ രണ്ട് യുവാക്കള്‍ ഷോക്കേറ്റ് മരിച്ചു. കുഷ്ലി ഗ്രാമത്തിലാണ് അപകടം നടന്നത്. പ്രദീപ് വയഡ്, ഗണേഷ് തയ്‌ഡേ എന്നിവര്‍ വീട്ടിലെ മോട്ടോര്‍ നന്നാക്കുകയായിരുന്നു. ഇതിനിടയിലാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.