ന്യൂഡല്‍ഹി:മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ രാജിവച്ചു. ഏഷ്യന്‍ ഡവലപ്പ്മെന്‍റ് ബാങ്ക് (എ.ഡി.ബി.ഐ) വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാജി സമര്‍പ്പിച്ചത്. ലാവസ രാജിക്കാര്യം രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ അറിയിച്ചതായാണ് വിവരം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ രാജിവച്ചു - എ.ഡി.ബി.ഐ
ഏപ്രിലില്‍ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുനില്‍ അറോറ വിരമിച്ചതോടൊയണ് ലവാസ സ്ഥാനം ഏറ്റെടുത്തത്. ഇതോടെ കാലവധി കഴിയുന്നതിന് മുന്‍പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം രാജിവെക്കുന്ന രാജ്യത്തെ രണ്ടാമത്തെ ഉദ്യോഗസ്ഥനായി അദ്ദേഹം മാറി.
![മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ രാജിവച്ചു Election Commissioner Ashok Lavasa Asian Development Bank തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അശോക് ലവാസ രാജിവച്ചു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ രാജിവച്ചു എ.ഡി.ബി.ഐ എഷ്യന്‍ ഡവലപ്പ്മെന്‍റ് ബാങ്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8464262-786-8464262-1597746233526.jpg)
ഏപ്രിലില്‍ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുനില്‍ അറോറ വിരമിച്ചതോടെയാണ് ലവാസ സ്ഥാനം ഏറ്റെടുത്തത്. ഇതോടെ കാലാവധി കഴിയുന്നതിന് മുന്‍പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനം രാജിവെക്കുന്ന രാജ്യത്തെ രണ്ടാമത്തെ ഉദ്യോഗസ്ഥനായി അദ്ദേഹം മാറി. 1973ല്‍ നാഗേന്ദ്ര സിംഗാണ് മുന്‍പ് കാലാവധി പൂര്‍ത്തിയാക്കാതെ രാജി സമര്‍പ്പിച്ചത്. ഹോഗിലെ രാജ്യന്തര കോടതി ജഡ്ജിയായി സ്ഥാനമേല്‍ക്കുന്നതിന്‍റെ ഭാഗമായിരുന്നു രാജി.
ഹരിയാന കേഡറില്‍ നിന്നും 1980 ബാച്ച് ഉദ്യോഗസ്ഥനാണ് ലവാസ. 2018ലാണ് തെരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റത്. 2016-18 കാലത്ത് ഫിനാന്‍സ് സെക്രട്ടറിയായിരുന്നു. അതിന് മുന്‍പ് ഇന്ത്യന്‍ പരിസ്ഥിതി സെക്രട്ടറിയായും വ്യോമയാന സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയയില്‍ നിന്നും എം.ബി.എ നേടിയ അദ്ദേഹം മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡിഫന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ എം.ഫിലും കരസ്ഥമാക്കിയിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നു ഇംഗ്ലീഷില്‍ ബി.എയും ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ എം.എയും നേടിയിട്ടുണ്ട്.