ചണ്ഡിഗഢ്: നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ചെലവ് പരിധി 10 ശതമാനം വർധിപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇപ്പോൾ നടക്കുന്നതും തുടർന്നുള്ളതുമായ തെരഞ്ഞെടുപ്പുകളിലും ഉയർത്തിയ ചെലവ് പരിധി ബാധകമാകും.
സ്ഥാനാർഥികളുടെ ചെലവ് പരിധി 10 ശതമാനം ഉയർത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ - ഇലക്ഷൻ കമ്മീഷൻ
ഇപ്പോൾ നടക്കുന്നതും തുടർന്നുള്ളതുമായ തെരഞ്ഞെടുപ്പുകളിലും ഉയർത്തിയ ചെലവ് പരിധി ബാധകമാകും. ഓരോ സംസ്ഥാനത്തെയും വോട്ടർമാരുടെ എണ്ണവും അതിന് ആനുപാതികമായി വരുന്ന ചെലവും കണക്കാക്കാൻ കമ്മീഷൻ ഒരു കമ്മിറ്റിയെയും ചുമതലപ്പെടുത്തി.
ഓരോ സംസ്ഥാനത്തെയും വോട്ടർമാരുടെ എണ്ണവും അതിന് ആനുപാതികമായി വരുന്ന ചെലവും കണക്കാക്കാൻ കമ്മീഷൻ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി പഞ്ചാബ് സംസ്ഥാന ചീഫ് ഇലക്‌ടറൽ ഓഫീസർ എസ് കരുണ രാജു പറഞ്ഞു. മേൽപ്പറഞ്ഞവയ്‌ക്ക് പുറമെ മറ്റ് ബന്ധപ്പെട്ട പ്രശ്‌നങ്ങളും കമ്മിറ്റി വിശകലനം ചെയ്‌ത് 120 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. രാഷ്ട്രീയ പാർട്ടികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കമ്മിറ്റി അഭിപ്രായം തേടും.
ഇനി മുതൽ പഞ്ചാബിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് 70 ലക്ഷത്തിന് പകരം 77 ലക്ഷം രൂപ ചെലവഴിക്കാൻ കഴിയുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് 28 ലക്ഷത്തിന് പകരം 30.80 ലക്ഷം രൂപ ചെലവഴിക്കാമെന്നും പുതിയ മാറ്റം വിശധീകരിച്ചുകൊണ്ട് കരുണ രാജു പറഞ്ഞു.