ന്യൂഡൽഹി: വിവിപാറ്റ് സ്ലിപ്പുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളായിരിക്കും ആദ്യം എണ്ണുകയെന്ന് കമ്മിഷന്‍ അറിയിച്ചു. വിവിപാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണിയാല്‍ ഫലം പുറത്ത് വരാന്‍ വൈകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. 22 പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടാണ് വിവിപാറ്റുകൾ ആദ്യം എണ്ണണമെന്ന ആവശ്യം ഉന്നയിച്ചത്.
പ്രതിപക്ഷ ആവശ്യം തള്ളി; വിവിപാറ്റുകൾ ആദ്യം എണ്ണില്ല - അശോക് ലവാസ
വിവി പാറ്റുകൾ ആദ്യം എണ്ണിയാൽ ഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
കോൺഗ്രസിന്‍റെ അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, അഭിഷേക് മനു സിംഗ്‍വി, ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, ബിഎസ്‍പിയുടെ സതീഷ് ചന്ദ്ര മിശ്ര, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐയുടെ ഡി രാജ, ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‍രിവാൾ, ടിഎംസിയുടെ ഡെറക് ഒബ്രയൻ, എസ്‍പി നേതാവ് രാംഗോപാൽ യാദവ്, ഡിഎംകെ നേതാവ് കനിമൊഴി, ആർജെഡി മനോജ് ഷാ, എൻസിപി നേതാവ് മജീദ് മേമൺ, എൻസി ദേവീന്ദർ റാണ എന്നിവരാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുത്തത്.