ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി എസ് പി അധ്യക്ഷന്‍ മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്.
യോഗി ആദിത്യനാഥിനും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക് - മായാവതി
വര്‍ഗീയ - വിദ്വേഷ പരാമര്‍ശം നടത്തിയതിന് യോഗി ആദിത്യനാഥിനെ മൂന്നു ദിവസത്തേക്കും മായാവതിയെ രണ്ടു ദിവസത്തേക്കും വിലക്കി
വര്‍ഗീയ - വിദ്വേഷ പരാമര്‍ശം നടത്തിയതിനാണ് യോഗി ആദിത്യനാഥിനെ മൂന്നു ദിവസത്തേക്കും മായാവതിയെ രണ്ടു ദിവസത്തേക്കും വിലക്കിയത്. മതവികാരം ഇളക്കിവിടുന്ന പരാമര്‍ശങ്ങള്‍ നടത്തിയ നേതാക്കള്‍ക്കെതിരെ കമ്മീഷന്‍ നടപടി എടുക്കാത്തതില്‍ സുപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. വിലക്ക് നാളെ രാവിലെ 6.00 മുതല്‍ ആരംഭിക്കും. തിരഞ്ഞെടുപ്പ് റാലികളിലും പ്രചാരണ പരിപാടികളിലും പങ്കെടുക്കുന്നതിനാണ് വിലക്ക്.
ഇന്ത്യന്‍ സൈന്യത്തെ മോദി സേന എന്ന് വിളിച്ചതിന് ആദിത്യനാഥിനെ കമ്മീഷന്‍ താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അലിയും ബജ്റംഗ്ബലിയും തമ്മിലാണ് മത്സരം എന്ന വര്‍ഗ്ഗീയ പരാമര്‍ശവുമായി രംഗത്ത് വന്നത്. മുസ്ലിങ്ങൾ വിശാല സഖ്യത്തിന് വോട്ട് ചെയ്യണമെന്ന് നടത്തിയ അഭ്യര്‍ത്ഥനയാണ് മായാവതിക്ക് തിരിച്ചടിയായത്.