തെരഞ്ഞെടുപ്പ് കാര്യങ്ങൾ ചര്‍ച്ച ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ ചേരും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനിൽ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീൽ ചന്ദ്ര, അശോക് ലാവാസ എന്നിവർ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാർ നിരീക്ഷകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ യോഗം ഇന്ന്: തെരഞ്ഞെടുപ്പ് നടപടികൾ വിലയിരുത്തും - സംസ്ഥാനങ്ങൾ
കേരളമുൾപ്പെടെ 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. ജമ്മു കശ്മീരില്‍ അഞ്ച് ഘട്ടങ്ങളായും ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടങ്ങളുമായാണ് വോട്ടെടുപ്പ്.
17ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ്ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക. ഏപ്രില്‍ ഏഴിനാണ് ആദ്യഘട്ട വോട്ടെടുപ്പ്. മൂന്നാം ഘട്ടമായ ഏപ്രില്‍ 23-നാണ് കേരളത്തിലെ വോട്ടെടുപ്പ്. ഒരുമാസം കഴിഞ്ഞ് മെയ് 23-ന് കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലേയും ഫലം പുറത്തുവരും. 18 വയസ്സിനും 19 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏട്ടരക്കോടി കൗമാരക്കാർ ഉൾപ്പെടെ ഇക്കുറി 90 കോടി ജനങ്ങളാണ് വോട്ട് ചെയ്യുക.
ഏപ്രില്‍ 11, ഏപ്രില്‍ 18, ഏപ്രില്‍ 23, ഏപ്രില്‍ 29, മെയ് 6, മെയ് 12, മെയ് 19 എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായി രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. 28-ാം തീയതി കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് വിജ്ഞാപനം നടക്കും. നാലാം തീയതി വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. അഞ്ചാം തീയതിയാണ് പത്രികകളുടെ സൂഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാനുമാകും.