ഇന്ത്യയുടെ പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചു. ഏഴുഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി എല്ലാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നും ആവശ്യ നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു.
കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാം ഘട്ടം ഏപ്രില്‍ 23നാണ്. മെയ് 23ന് എല്ലാ ഘട്ടങ്ങളുടെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. രാജ്യത്ത് ഇന്ന് മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരും.
ഒന്നാം ഘട്ട തെരെഞ്ഞടുപ്പ് നടക്കുന്നത് ഏപ്രിൽ 11നാണ്. രണ്ടാം ഘട്ട വോട്ടിംഗ് ഏപ്രിൽ 18 നും മൂന്നാം ഘട്ടം ഏപ്രിൽ 23 നും നടക്കും. നാലാം ഘട്ടം ഏപ്രിൽ 29 നാണ് നിശ്ചയിച്ചിരിക്കുന്നത്. അഞ്ചാം ഘട്ട തെരെഞ്ഞെടുപ്പ് മെയ് 6 നും ആറാം ഘട്ടം മെയ് 19 നും നടക്കും. അവസാനമായി ഏഴാം ഘട്ടം മെയ് 19 ന് നടത്തും.
ആദ്യഘട്ട വോട്ടെടുപ്പിൽ 22 സംസ്ഥാനങ്ങൾ പങ്കാളികളാവും.തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പെരുമാറ്റ ചട്ടം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് സുനിൽ അറോറ അറിയിച്ചു.
വോട്ടിംഗിനായി വിവിപിടിഎസ് സംവിധാനമുള്ള 10 ശതമാനം ബൂത്തുകൾ പുതുതായി കൊണ്ടുവരും .നോട്ടക്ക് വോട്ട് ചെയ്യാനുള്ള അധികാരം വോട്ടർക്കുണ്ടാകും. സ്ഥാനാർത്ഥികളുടെ ചിത്രം കാണാനുള്ള സൗകര്യം മുൻ വർഷത്തെ അപേക്ഷിച്ച് 10 ലക്ഷം ബൂത്തുകളിലും ലഭ്യമാക്കും.
പ്രശ്ന ബാധിത ബൂത്തുകളിലെ ദൃശ്യങ്ങൾ മുഴുവൻ സമയവും തൽസമയ സംപ്രേഷണം നടത്തും. സുപ്രധാന ദൃശ്യങ്ങൾ വീഡിയോ രൂപത്തിൽ സൂക്ഷിക്കും
ഗൂഗിൾ, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് ആധികാരികത ഉറപ്പു വരുത്തും. ജമ്മു കാശ്മീരിൽ സംസ്ഥാന തെരഞ്ഞെടുപ്പുണ്ടാകില്ല. പാർലമെന്‍റ് തിരഞ്ഞെടുപ്പ് മാത്രം
ഒന്നാം ഘട്ടത്തിൽ തെരെഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ
ആന്ധ്രാപ്രദേശ് -25
അരുണാചൽ പ്രദേശ് -2
അസ്സാം -5
ബീഹാർ -4
ഛത്തീസ്ഗഢ് -1
ജമ്മു കാശ്മീർ -2
മഹാരാഷ്ട്ര -7
മണിപ്പൂർ- 1
മേഘാലയ - 2
മിസോറാം -1
നാഗാലാന്‍റ് -1
ഒഡീഷ- 4
സിക്കിം -1
ഉത്തർപ്രദേശ് -10
ഉത്തരാഖണ്ഡ് -5
വെസ്റ്റ് ബംഗാൾ -2
ആന്‍റമാൻ നിക്കോബാർ ദ്വീപ് - 1
ലക്ഷദ്വീപ് - 1
രണ്ടാം ഘട്ടത്തിൽ തെരെഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ
ജമ്മു കാശ്മീർ -2
കർണാടക -14
മഹാരാഷ്ട -10
ത്രിപുര -1
ഉത്തർ പ്രദേശ് - 8
വെസ്റ്റ് ബംഗാൾ -3
പുതുച്ചേരി -1