റാഞ്ചി:യൂണിവേഴ്‌സിറ്റി കാമ്പസുകളിലെ പൊലീസ് നടപടിയിൽ ബിജെപിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി . പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നൽകുന്നതായും പ്രിയങ്ക പറഞ്ഞു.
സര്‍വകലാശാലകളിലെ പൊലീസ് നടപടി; ബിജെപിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി - assembly polls in Jharkhand
സ്ത്രീകൾക്ക് സുരക്ഷ നൽകുകയും സ്ത്രീകളുടെ അവകാശങ്ങളെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു സർക്കാരിനെയാണ് രാജ്യത്തിന് ആവശ്യം
ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. രാജ്യത്തിന്‍റെ അന്തരീക്ഷം വളരെ മോശമാണെന്നും വിദ്യാര്‍ഥികളെ മര്‍ദിക്കുന്നതിന് പൊലീസ് ക്യാമ്പസിനുള്ളില്‍ പ്രവേശിക്കുന്നു. ഭരണ ഘടനയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഭരണഘടനാ സംരക്ഷണത്തിനായി പോരാടിയേ പറ്റൂവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷ നൽകുകയും സ്ത്രീകളുടെ അവകാശങ്ങളെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു സർക്കാരിനെയാണ് രാജ്യത്തിന് ആവശ്യമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.