ജയ്‌പൂർ: തർക്കത്തെ തുടർന്ന് 75കാരനായ റിട്ടയേർഡ് സൈനികൻ ഭാര്യയെ കൊലപ്പെടുത്തി. രാജസ്ഥാനിലെ അൽവാൻ ജില്ലയിലാണ് സംഭവം. വൃദ്ധ ദമ്പതികൾ തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് 66കാരിയായ ഭാര്യ സവിതയെ കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് സ്വയം പരിക്കേൽപ്പിച്ച മുൻ സൈനികനൻ ലാൽചന്ദ് യാദവ് ചികിത്സയിലിരിക്കെ മരിച്ചു.
രാജസ്ഥാനിൽ തർക്കത്തെ തുടർന്ന് റിട്ടയേർഡ് സൈനികൻ ഭാര്യയെ കൊലപ്പെടുത്തി - ജയ്‌പൂർ
വൃദ്ധ ദമ്പതികൾ തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് 66കാരിയായ ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു.
രാജസ്ഥാനിൽ തർക്കത്തെ തുടർന്ന് റിട്ടയേർഡ് സൈനികൻ ഭാര്യയെ കൊലപ്പെടുത്തി
സ്‌ത്രീധനത്തിന്‍റെ പേരിൽ മരുമകൾ കുടുംബത്തിനെതിരെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എഫ്ഐആറിൽ വൃദ്ധ ദമ്പതികളും ഉൾപ്പെട്ടിരുന്നു. ഇതിനെ തുടർന്നായിരുന്നു തർക്കം. ഇവരുടെ മൂന്ന് മക്കളും കേസ് ഒത്തുതീർപ്പാക്കാൻ പോയ സമയത്താണ് സംഭവം നടന്നത്.