അജ്ഞാതർ വൃദ്ധനെ അടിച്ച് കൊന്നു - മെഹ്താൻ-മെഹ്‌ലി
വ്യാഴാഴ്ച രാത്രിയാണ് സംഭവം. മെഹ്താൻ-മെഹ്‌ലി ഫഗ്വാര ബൈപാസ് റോഡിൽ ഗുരു നാനാക്ക് സ്വദേശി കശ്മീർ സിംഗ് (70) ആണ് മരിച്ചത്. ഭാര്യ സുപിതയ്ക്ക് (60) പരിക്കേറ്റു
ചണ്ഡിഗഡ്:വീട്ടില്‍ അതിക്രമിച്ച് കയറിയ അജ്ഞാതർ വൃദ്ധനെ വടി ഉപയോഗിച്ച് അടിച്ച് കൊന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മെഹ്താൻ-മെഹ്‌ലി ഫഗ്വാര ബൈപാസ് റോഡിൽ ഗുരു നാനാക്ക് സ്വദേശി കശ്മീർ സിംഗ് (70) ആണ് മരിച്ചത്. ഭാര്യ സുപിതയ്ക്ക് (60) പരിക്കേറ്റു. അടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ കശ്മീർ സിംഗ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്തിയിട്ടില്ലെന്ന് സദാർ എസ്എച്ച്ഒ അമർജിത് സിംഗ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം സിവിൽ ആശുപത്രിയിലേക്ക് അയച്ചു. പ്രതികൾക്കെതിരെ ഐപിസി വകുപ്പ് 302 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.