പത്ത് വയസുകാരിക്ക് പീഡനം; 67കാരന്‍ അറസ്‌റ്റില്‍
ബുധനാഴ്‌ച വൈകിട്ടോടെ പെണ്‍കുട്ടിയുടെ അയല്‍വാസിയായ ഇയാള്‍ കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് ഉപദ്രവിച്ചത്.
അമരാവതി:പത്ത് വയസുകാരിയ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ 67കാരന്‍ പിടിയില്‍. ആന്ധ്രാ പ്രദേശിലെ കൃഷ്‌ണ ജില്ലയിലുള്ള കലിഗിണ്ടിയിലാണ് സംഭവം. പി. ബ്രഹ്‌മയ്യ എന്നയാളാണ് അറസ്‌റ്റിലായത്. ബുധനാഴ്‌ച വൈകിട്ടോടെ പെണ്‍കുട്ടിയുടെ അയല്‍വാസിയായ ഇയാള്‍ കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് ഉപദ്രവിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ വിജയവാഡ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിക്കെതിരെ പോസ്‌കോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.