ലക്നൗ: ഉത്തർപ്രദേശിലെ കനൗജിൽ വൃദ്ധദമ്പതികൾ വാൻ തട്ടി മരിച്ചു. പുലർച്ചെ അഞ്ചുമണിയോടെ തിർവ -ബേല റോഡിൽ വെച്ചായിരുന്നു അപകടം. പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു ഇരുവരും. ലോഹിയ നഗറിലെ താമസക്കാരായ ബൈജ്‌നാഥ് (63), ഭാര്യ ജാവിത്രി (60) എന്നിവരാണ് മരിച്ചത്.
ഉത്തർപ്രദേശിൽ വൃദ്ധദമ്പതികൾ വാൻ തട്ടി മരിച്ചു - Uttarpradesh van accident
പ്രഭാതസവാരിക്കിടെയായിരുന്നു അപകടം.
![ഉത്തർപ്രദേശിൽ വൃദ്ധദമ്പതികൾ വാൻ തട്ടി മരിച്ചു പ്രഭാതസവാരി അപകടം ഉത്തർപ്രദേശ് വാൻ അപകടം വൃദ്ധദമ്പതികൾ വാൻ അപകടം Uttarpradesh van accident Elderly couple accident](https://etvbharatimages.akamaized.net/etvbharat/prod-images/768-512-03:03-accident-0706newsroom-1591522416-46.jpg)
അപകടം
ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.