ഡൽഹിയിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി - outhwest Delhi's Chhawla
മുറിക്കുള്ളില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുഖത്ത് മുറിവേറ്റ പാടുകളും ഉണ്ട്
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ചാവ്‌ല പ്രദേശത്ത് വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുർഗ വിഹാർ നിവാസികളായ രാജ് സിംഗ് (61), ഭാര്യ ഓംവതി (58) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ മുറിക്കുള്ളിലെ കട്ടിലിൽ കിടക്കുകയായിരുന്നു. അവരുടെ മുഖത്ത് മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടേയും മകൻ സതീഷ് (37), മരുമകൾ കവിത (35) എന്നിവർ വീട്ടിലുണ്ടായിരുന്നു. സംഭവത്തിൽ ഇവരുടെ പങ്ക് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
TAGGED:
outhwest Delhi's Chhawla