കേരളം

kerala

ETV Bharat / bharat

അയോധ്യ വിധി: ജില്ലയില്‍ സുരക്ഷ ശക്തമാക്കി പൊലീസ് - അയോധ്യ വിധി

രഹസ്യാന്വേഷണ വിഭാഗത്തെ ശക്‌തിപ്പെടുത്തിയതായും, കൂടുതല്‍ സൈനീകരെ അയോധ്യയുടെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കുമെന്നും അയോധ്യ സീനിയര്‍ പൊലീസ് സൂപ്രണ്ടന്‍റ് ആശിഷ് തിവാരി അറിയിച്ചു.

അയോധ്യ വിധി: സുരക്ഷ ശക്‌തമാക്കി പൊലീസ്

By

Published : Nov 7, 2019, 10:02 AM IST

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമിക്കേസില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വരാനിരിക്കെ മേഖലയില്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് അയോധ്യ സീനിയര്‍ പൊലീസ് സൂപ്രണ്ട് ആശിഷ് തിവാരി. വിധിയെത്തുടര്‍ന്ന് യാതൊരു വിധ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാനും അനുവദിക്കില്ലെന്നും സംഘര്‍ഷമുണ്ടായാല്‍ അതിനെ തടയാനുള്ള നടപടികളെക്കുറിച്ച് വ്യക്‌തമായ തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയോധ്യ വിധി: സുരക്ഷ ശക്‌തമാക്കി പൊലീസ്

ഈ മാസം 17 ന് മുമ്പ് രാമഭൂമി - ബാബറി മസ്‌ജിദ് കേസില്‍ അന്തിമ വിധിയുണ്ടാകുമെന്ന് കേസ് പരിഗണിക്കുന്ന ബെഞ്ചിന്‍റെ അധ്യക്ഷനായ ചീഫ് ജസ്‌റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചിരുന്നു. ഇതിന്‍റെ പശ്‌ചാത്തലത്തിലാണ് അയോധ്യയിലെ പൊലീസ് നടപടികള്‍. രഹസ്വാന്വേഷണ വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്‌തിപ്പെടുത്തിയതായും സുരക്ഷയുടെ ഭാഗമായി അയോധ്യയിലെ 1600 ഗ്രാമങ്ങളിലായി നിലയുറപ്പിച്ചിരിക്കുന്ന 16,000 സുരക്ഷാ ജീവനക്കാരെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അയോധ്യ സീനിയര്‍ പൊലീസ് സൂപ്രണ്ടന്‍റ് ആശിഷ് തിവാരി വ്യക്‌തമാക്കി. മേഖലയില്‍ നാലായിരം പാരാമിലിറ്ററി ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. ഇവര്‍ നവംബര്‍ 18 വരെ മേഖലയില്‍ തുടരും.

നേരത്തെ അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് ഡിസംബര്‍ 10 വരെ തുടരും.

ABOUT THE AUTHOR

...view details