കേരളം

kerala

ETV Bharat / bharat

പൗരത്വ ഭേദഗതി; ഒറ്റയ്ക്ക് പോരാടുമെന്ന് മമത ബാനർജി, പ്രതിപക്ഷ യോഗം ബഹിഷ്കരിച്ചു - പശ്ചിമബംഗാൾ നിയമസഭ

ജനുവരി 13ന് കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി വിളിച്ച യോഗം ബഹിഷ്കരിക്കുമെന്ന് മമത ബാനർജി പറഞ്ഞു.

west bengal news  Mamata Banerjee  Mamata on CAA, NRC  TMC president  West Bengal assembly  മമത ബാനർജി  പശ്ചിമബംഗാൾ വാർത്ത  ടിഎംസി അധ്യക്ഷ  പൗരത്വ നിയമ ഭേദഗതി  പശ്ചിമബംഗാൾ നിയമസഭ  മമതയുടെ പ്രതിഷേധം
പൗരത്വ ഭേദഗതി; ഒറ്റയ്ക്ക് പോരാടുമെന്ന് മമത ബാനർജി, പ്രതിപക്ഷ യോഗം മമത ബഹിഷ്കരിച്ചുപൗരത്വ ഭേദഗതി; ഒറ്റയ്ക്ക് പോരാടുമെന്ന് മമത ബാനർജി, പ്രതിപക്ഷ യോഗം മമത ബഹിഷ്കരിച്ചു

By

Published : Jan 10, 2020, 1:53 PM IST

കൊല്‍ക്കത്ത:പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബഹിഷ്കരിച്ചു. നിയമത്തിനെതിരെ ഒറ്റയ്ക്ക് നിന്ന് പോരാടുമെന്നും മമത പ്രഖ്യാപിച്ചു. ബംഗാളില്‍ കോൺഗ്രസും ഇടതുപക്ഷവും കളിക്കുന്നത് നീചമായ രാഷ്ട്രീയമാണെന്ന് മമത പറഞ്ഞു. ദേശീയ പണിമുടക്കിനിടെ ബംഗാളില്‍ ഇടത് പ്രവർത്തകരും കോൺഗ്രസും നടത്തിയ അക്രമ സംഭവങ്ങളില്‍ പ്രതിഷേധം അറിയിക്കാനാണ് ജനുവരി 13ന് സോണിയ ഗാന്ധി വിളിച്ച യോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചതെന്നും തൃണമൂല്‍ കോൺഗ്രസ് നേതാവ് കൂടിയായ മമത പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് മറുപടിയായി നിയമസഭയയില്‍ പറഞ്ഞു. സിഎഎയ്ക്കെതിരെ സഭ പ്രമേയം പാസാക്കണമെന്നും മമത കൂട്ടിച്ചേർത്തു.

പൗരത്വ ഭേദഗതിക്കെതിരെ കഴിഞ്ഞ സെപ്തംബറില്‍ തന്നെ പശ്ചിമബംഗാൾ നിയമസഭ പ്രമേയം പാസാക്കിയതായി മമത പറഞ്ഞു. മതത്തിന്‍റെ അടിസ്ഥാനത്തില്‍ ജനങ്ങൾക്ക് പൗരത്വ നല്‍കുന്നതിനെ പ്രമേയം അപലപിച്ചിരുന്നു. പുതിയ ഒരു പ്രമേയത്തിന്‍റെ ആവശ്യം നിലവില്ലെന്നും മമത വ്യക്തമാക്കി. വിഷയത്തില്‍ പശ്ചിമബംഗാളും ഡല്‍ഹിയും പിന്തുടരുന്നത് രണ്ട് നയങ്ങളാണ്. സിഎഎയ്ക്കും എൻആർസിക്കുമെതിരെ ആദ്യം പോരാട്ടം ആരംഭിച്ചത് താനാണെന്നും കോൺഗ്രസും ഇടത് പക്ഷവും ചെയ്യുന്നത് പോരാട്ടമല്ല മറിച്ച് നശീകരണ പ്രവർത്തനമാണെന്നും അവർ കൂട്ടിച്ചേർത്തു.

ദേശീയ പണിമുടക്കിനെ പിന്തുണച്ചവർ പൊലീസുമായി ഏറ്റുമുട്ടി പൊതു മുതല്‍ നശിപ്പിച്ചു. സിപിഎമ്മും കോൺഗ്രസും മമതയാണ് അക്രമത്തിന് പ്രേരിപ്പിച്ചെന്നും ടിഎംസി പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും സംസ്ഥാനത്ത് അക്രമത്തില്‍ ഏർപ്പെട്ടുവെന്നും ആരോപിച്ചു. സ്ഥിരീകരിക്കാത്ത വീഡിയോ ദൃശ്യങ്ങൾ ഇരുപാർട്ടികളും പ്രചരിപ്പിച്ചു. യൂണിഫോം ധരിച്ച ആളുകൾ ബസുകൾ നശിപ്പിക്കുന്നതായും അവർ പ്രചരിപ്പിച്ചു. പണിമുടക്കിയവരുടെ നിലപാടിനെ അംഗീകരിക്കുന്നു . എന്നാല്‍ സാധാരണക്കാരെ ബുദ്ധിമുട്ടിച്ചതിനെ എതിർക്കുകയും അടച്ചുപൂട്ടല്‍ വികസനത്തെ ബാധിച്ചതായും മമത പറഞ്ഞു.

സിഎഎയ്ക്ക് എതിരെ എങ്ങനെ പോരാടണമെന്ന് നിങ്ങൾ എന്നെ പഠിപ്പിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിന് മമത മറുപടി നല്‍കി. സിഎഎയ്ക്കും എൻആർസിക്കും എതിരെയുള്ള പ്രതിഷേധം ടിഎംസി തുടരും. എന്നാല്‍ ഇതിന്‍റെ പേരില്‍ സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ നടത്താൻ അനുവദിക്കില്ല. ഇടതുപക്ഷത്തിന്‍റെയും കോൺഗ്രസിന്‍റെയും വൃത്തികെട്ട രാഷ്ട്രീയത്തിന്‍റെ ഭാഗമാണിതെന്നും മമത വിശേപ്പിച്ചു. ബിജെപി നേതാക്കളെ പ്രീതിപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. കോൺഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്നും മമത പറഞ്ഞു.

അതേസമയം, രാജ്യം മുഴുവൻ പ്രതിഷേധം നടക്കുന്ന പ്രശ്നത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒരു പൊതുവേദിയില്‍ ഒത്തു ചേരാനുള്ള ശ്രമങ്ങളെ മമത തടയാൻ ശ്രമിക്കുന്നതായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം ആരോപിച്ചു. ആരാണ് ബിജെപി- ആർ‌എസ്‌എസിനെ അനുകൂലിക്കുന്നതെന്ന് വ്യക്തമാണ്. മമതയുടെ പ്രതിഷേധ പ്രവർത്തനങ്ങൾ ഒരു പ്രകടനം മാത്രമാണ്. എല്ലായ്പ്പോഴും ആളുകളെ കബളിപ്പിക്കാൻ കഴിയില്ല. അവർക്ക് ബിജെപിയുമായി നിശബ്ദ ധാരണയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചിറ്റ് ഫണ്ട് അഴിമതിക്കേസിലെ സിബിഐ അന്വേഷണത്തിൽ നിന്ന് പാർട്ടി നേതാക്കളെ സംരക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലേക്ക് മമതയെ ക്ഷണിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി. യോഗത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള മമതയുടെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. പാർലമെന്‍റിന് അകത്തും പുറത്തും പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ പട്ടികയെയും കോൺഗ്രസ് എതിർത്തിട്ടുണ്ട്. മമത യോഗത്തില്‍ പങ്കെടുക്കുമോ ഇല്ലയോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ സർക്കാർ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിന് സംസ്ഥാനത്ത് എത്താനിരിക്കെയാണ് മമതയുടെ നീക്കം. കൊല്‍ക്കത്ത് പോർട്ട് ട്രസ്റ്റ് സംഘടിപ്പിക്കുന്ന നരേന്ദ്രമോദിയുടെ പരിപാടിയിലേക്ക് മമതയ്ക്ക് ക്ഷണമുണ്ടെങ്കിലും ഇതില്‍ പങ്കെടുക്കുന്നത് സംബന്ധിച്ചും ഇതുവരെ മമത തീരുമാനമെടുത്തിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ABOUT THE AUTHOR

...view details