കേരളം

kerala

ETV Bharat / bharat

രാജീവ് ഗാന്ധി വധക്കേസ്; മോചനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നളിനിയുടെ കത്ത് - മോചനം ആവശ്യപ്പെട്ട് നളിനിയുടെ കത്ത്

ഒന്നുകില്‍ തന്നെ ജയില്‍ മോചിതയാക്കണം ഇല്ലെങ്കില്‍ ജയിലിനുള്ളില്‍ വച്ച് തന്നെ കൊന്നുകളയണമെന്നും നളിനി

Rajeev murderer accuse Nalini's letter to PM Modi  രാജീവ് ഗാന്ധി വധക്കേസ്  മോചനം ആവശ്യപ്പെട്ട് നളിനിയുടെ കത്ത്  new delhi latest news
രാജീവ് ഗാന്ധി വധക്കേസ്

By

Published : Nov 29, 2019, 1:02 PM IST

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന നളിനി മോചനം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഒന്നുകില്‍ തന്നെ ജയില്‍ മോചിതയാക്കണം ഇല്ലെങ്കില്‍ ജയിലിനുള്ളില്‍ വച്ച് തന്നെ കൊന്നുകളയണമെന്ന് നളിനി ആവശ്യപ്പെട്ടു.

ഭര്‍തൃപിതാവിനെ പരിപാലിക്കുന്നതിനായി പരോള്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്ന് നളിനി ജയിലില്‍ പട്ടണിസമരം ആരംഭിച്ചിരുന്നു. നളിനിയുടെ ഹര്‍ജിയില്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.

ABOUT THE AUTHOR

...view details