പാല്‍ഘർ ആൾക്കൂട്ട കൊലപാതക കേസില്‍ 18 പ്രതികൾ കൂടി അറസ്റ്റിൽ - സിഐഡി
കേസിൽ അറസ്റ്റിലായവരുടെ എണ്ണം 134 ആയി. കൊലപാതക കേസിലെ മറ്റ് മൂന്ന് പ്രതികൾക്കായുള്ള തിരച്ചിലിലാണ് അന്വേഷണ സംഘം
മുംബൈ:മഹാരാഷ്‌ട്രയിലെ പാല്‍ഘറിലുണ്ടായ ആൾക്കൂട്ട കൊലപാതക കേസില്‍ 18 പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം 134 ആയി. കൊലപാതക കേസിലെ മറ്റ് മൂന്ന് പ്രതികൾക്കായുള്ള തിരച്ചിലിലാണ് സിഐഡി സംഘം. മഹാരാഷ്ട്ര പൊലീസ് കേസ് സിഐഡി സംഘത്തിന് കൈമാറിയ ശേഷം അറസ്റ്റിലായവരാണ് 24 പേർ. നേരത്തെ പ്രായപൂര്‍ത്തിയാകാത്ത ഒൻപത് പേർ ഉൾപ്പെടെ 110 പേരെ പൽഘർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ അറസ്റ്റിലായവരിൽ ഒരാൾക്ക് കൊവിഡ് വൈറസ് പോസിറ്റീവ് ആയതിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.