ജയ്‌പൂര്‍: ട്രക്കും ബസും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. ജോധ്പൂർ-ജയ്‌പൂര്‍ ഹൈവേയില്‍ ബിനവാസ് ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.
രാജസ്ഥാനില്‍ ബസ് ട്രക്കിൽ ഇടിച്ച് അപകടം; എട്ട് പേര്‍ മരിച്ചു - latest rajasthan
അപകടത്തില്‍ 14 പേര്‍ക്ക് പരിക്ക്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ട്രക്കിലിടിക്കുകയായിരുന്നു
രാജസ്ഥാനില്‍ ബസ് ട്രക്കിൽ ഇടിച്ച് എട്ട് പേർ മരിച്ചു, 14 പേർക്ക് പരിക്കേറ്റു
ജോധ്പൂരിൽ നിന്ന് അജ്‌മീറിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ട്രക്കിലിടിക്കുകയായിരുന്നുവെന്ന് ജോധ്പൂർ റൂറല്‍ പൊലീസ് സൂപ്രണ്ട് രാഹുൽ ബർഹത്ത് പറഞ്ഞു. പരിക്കേറ്റവരെ മഥുരദാസ് മാത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.