ഭോപ്പാൽ: സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുണ്ടായ റോഡ് അപകടങ്ങളിൽ നാല് സ്ത്രീകൾ അടക്കം എട്ട് പേർ കൊല്ലപ്പെട്ടു. 29ഓളം പേർക്ക് പരിക്കേറ്റു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരികെ എത്തുമ്പോഴായിരുന്ന സാഗർ, ഗുണ, ബർവാനി എന്നീ ജില്ലകളിൽ റോഡ് അപകടങ്ങൾ ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സാഗറിലുണ്ടായ അപകടത്തിൽ നാല് സ്‌ത്രീകളും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്.
മധ്യപ്രദേശിൽ റോഡ് അപകടത്തിൽ എട്ട് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു - covid
സാഗർ, ഗുണ, ബർവാനി എന്നീ ജില്ലകളിലാണ് റോഡ് അപകടങ്ങൾ ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
![മധ്യപ്രദേശിൽ റോഡ് അപകടത്തിൽ എട്ട് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു മധ്യപ്രദേശ് റോഡ് അപകടം ഭോപ്പാൽ കൊവിഡ് madya pradesh road accident bhopal covid corona](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7227132-1053-7227132-1589638226840.jpg)
മധ്യപ്രദേശിൽ റോഡ് അപകടത്തിൽ എട്ട് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു
അഞ്ച് പേർ അപകടം നടന്ന ഉടനെ മരിച്ചെന്നും ഒരാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു. ഗുണയിലും, ബർവാനിയിലും ഉണ്ടായ അപകടങ്ങളിൽ ഒരാൾ വീതവുമാണ് മരിച്ചത്.