പുതുച്ചേരി: പുതുച്ചേരിയിൽ നിന്ന് എട്ട് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 202 ആയി ഉയർന്നു. ഇതുവരെ നാല് പേർ മരിച്ചു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. പുതിയതായി രോഗം സ്ഥിരീകരിച്ചവരെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ കുടുംബക്ഷേമ സേവന മേധാവി എസ്. മോഹൻ കുമാർ അറിയിച്ചു.
പുതുച്ചേരിയിൽ എട്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പുതുച്ചേരി
പുതുച്ചേരിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 202. രോഗമുക്തി നേടിയവർ 95
പുതുച്ചേരിയിൽ എട്ട് പേർക്ക് കൂടി കൊവിഡ്
ഇവരിൽ ട്രാൻസ്‌പോർട്ട് ബസ് ഡ്രൈവറും, സ്വകാര്യ മാസ്‌ക് നിർമാണ ശാലയിലെ തൊഴിലാളിയും ഉൾപ്പെടുന്നു. നിലവിൽ 103 പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ 97 പേർ പുതുച്ചേരിയിൽ നിന്നും രണ്ട് പേർ കാരൈക്കലിൽ നിന്നും നാല് പേർ മാഹിയിൽ നിന്നും ഉള്ളവരാണ്. 95 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.