ന്യൂഡല്‍ഹി:ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞ്മലകള്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയെ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻടിപിസി) പദ്ധതിയുടെ രണ്ടാമത്തെ തുരങ്കത്തിൽ മുപ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്നും അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും അമിത്ഷാ വ്യക്തമാക്കി. എന്‍ടിപിസി ജോലിക്കാരായ 12 പേരെ ഒരു തുരങ്കത്തിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. ഋഷിഗംഗ പദ്ധതിയിലെ 15 പേരെയും സംഭവം അപകടം ഉണ്ടായ ഉടന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.
ഉത്തരാഖണ്ഡ് ദുരന്തം; രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അമിത് ഷാ ലോക്സഭയില്‍ - ലോക്സഭ
ഉത്തരാഖണ്ഡില്‍ മഞ്ഞ്മലകള്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയെ അറിയിച്ചു.
ഉത്തരാഖണ്ഡ് ദുരന്തം; രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അമിത് ഷാ ലോക്സഭയില്‍
ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ടെന്നും 450 ജവാൻമാർ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ടീമുകൾ സ്ഥലത്ത് ഉണ്ട്. കരസേനയിലെ എട്ട് ടീമുകളും മെഡിക്കൽ സംഘവും ആംബുലൻസും വ്യോമസേനയുടെ 5 ഹെലികോപ്റ്ററുകളും സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.