കേരളം

kerala

ETV Bharat / bharat

ചുഴലിക്കാറ്റ് ദുരിതബാധിതർക്ക് വീടുകൾ നിർമിച്ചു നൽകി ഈനാട് ഗ്രൂപ്പ് - 2014 ചുഴലിക്കാറ്റ് ദുരിതബാധിതർക്ക് വീടുകൾ നിർമിച്ചു നൽകി ഈനാട് ഗ്രൂപ്പ്

ദുരിതബാധിതർക്ക് എല്ലാ സൗകര്യങ്ങളുമുള്ള 64 പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ ജില്ലാ കലക്ടർ ജെ. നിവാസ് കൈമാറി. ശ്രീകാകുളം ജില്ലയിലെ സന്തബോമ്മലി സോണിലാണ് 2014ൽ ഈനാട് സ്വീകരിച്ച സംഭാവനകളുടെ സഹായത്തോടെ വീടുകൾ നിർമിച്ചത്.

Eenadu Relief Fund  Hudhud  Hudhud Cyclone Rehabilitation Colony  Ramoji group  Eenadu  Ramoji Rao  cyclone-affected victims  2014 ചുഴലിക്കാറ്റ് ദുരിതബാധിതർക്ക് വീടുകൾ നിർമിച്ചു നൽകി ഈനാട് ഗ്രൂപ്പ്  ഈനാട് ഗ്രൂപ്പ്
ഈനാട് ഗ്രൂപ്പ്

By

Published : Sep 11, 2020, 9:21 PM IST

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഹുദ് ഹുദ് ചുഴലിക്കാറ്റ് ദുരന്ത ബാധിതർക്ക് സഹായവുമായി റാമോജി ഗ്രൂപ്പിന്‍റെ ഈനാട് പബ്ലിക്കേഷൻ. കഴിഞ്ഞ വർഷം ആലപ്പുഴയിൽ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നവർക്ക് 121 വീടുകൾ നൽകി ഈനാട് ഗ്രൂപ്പ് സഹായിച്ചിരുന്നു. ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി നിർമിച്ച വീടുകളുടെ താക്കോൽ വ്യാഴാഴ്ച കൈമാറി. ശ്രീകാകുളം ഈനാട് യൂണിറ്റ് ചുമതലയുള്ള ഡി.വി രമണ, സാന്താ ബൊമാലി തഹസിൽദാർ എസ് റംബാബു, മണ്ഡൽ തലത്തിലുള്ള നിരവധി ഉദ്യോഗസ്ഥർ എന്നിവർ താക്കോൽ കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു.

2014ൽ ആന്ധ്രാപ്രദേശിൽ ഉണ്ടായ ഹുദ് ഹുദ് ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചിരുന്നു. ദുരിതബാധിതർക്ക് എല്ലാ സൗകര്യങ്ങളുമുള്ള 64 പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ ജില്ലാ കലക്ടർ ജെ. നിവാസ് കൈമാറി. ശ്രീകാകുളം ജില്ലയിലെ സന്തബോമ്മലി സോണിലാണ് 2014ൽ ഈനാട് സ്വീകരിച്ച സംഭാവനകളുടെ സഹായത്തോടെ വീടുകൾ നിർമിച്ചത്.

ഭവനം നിർമിച്ച് നൽകാൻ മുൻകൈയെടുത്ത ഈനാട് പബ്ലിക്കേഷൻസ് ഉടമ റാമോജി റാവുവിന് വൈ.എസ്.ആർ.സി.പി കോർഡിനേറ്റർ ദുവാഡ ശ്രീനിവാസ് നന്ദി പറഞ്ഞു. ദുരിത സമയങ്ങളിൽ സഹായിച്ചതിനും എല്ലാ സൗകര്യങ്ങളുമുള്ള വീടുകൾ നൽകിയതിനും ഗുണഭോക്താക്കളും റാമോജി റാവുവിന് നന്ദി അറിയിച്ചു.

6.16 കോടി സംഭാവന ലഭിച്ചു

ചുഴലിക്കാറ്റ് ദുരിതബാധിതരെ സഹായിക്കാൻ ഈനാട് ഗ്രൂപ്പ് മൂന്ന് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു, തുടർന്ന് പൊതുജനങ്ങളിൽ നിന്നും സഹായധനം ലഭിച്ചു. 6.16 കോടി രൂപയ്ക്ക് വിശാഖപട്ടണം ജില്ലാ സംഘം വാഡാപാലം ഗ്രാമത്തിൽ 80 വീടുകൾ നിർമിച്ച് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. ഈ സംരംഭം വിജയം കണ്ടതിനെ തുടർന്ന് സംഘം പിന്നീട് പഴയ മേഘവരാമിൽ 36 വീടുകളും ഉമ്മിലട ഗ്രാമങ്ങളിൽ 28 വീടുകളും നിർമിച്ചു.

ശിലാസ്ഥാപനം 2016ൽ

'ഹുദ് ഹുദ് ചുഴലിക്കാറ്റ് പുനരധിവാസ കോളനിയുടെ' ശിലാസ്ഥാപനം 2016-ൽ നടത്തിയെങ്കിലും ഭൂമി ഏറ്റെടുക്കലും അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മൂലം പദ്ധതി വൈകി. പിന്നീട് റോഡുകൾ, കനാലുകൾ, കുടിവെള്ളം, വൈദ്യുതി വിതരണം തുടങ്ങിയ സൗകര്യങ്ങളോടൊപ്പം വീടുകൾ നിർമിച്ചു.

ABOUT THE AUTHOR

...view details