കേരളം

kerala

ETV Bharat / bharat

മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കരുത്: റാഫേലിൽ എഡിറ്റേഴ്സ് ഗിൽഡ് - റാഫേലിൽ എഡിറ്റേഴ്സ് ഗിൽഡ്

റാഫേൽ ഇടപാടിൽ മോഷ്ടിച്ച രേഖകളാണ് ചില മാധ്യമങ്ങൾ പുറത്തുവിട്ടതെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ഇന്നലെ കോടതിയിൽ ആരോപിച്ചിരുന്നു. മോഷ്ടിച്ച രേഖകളുടെ അടിസ്ഥാനത്തിൽ റാഫേൽ വിധി പുനപരിശോധിക്കരുതെന്നും എജി ആവശ്യപ്പെട്ടു.

അറ്റോർണി ജനറൽ

By

Published : Mar 8, 2019, 1:16 AM IST

റാഫേൽ ഇടപാടിലെ രേഖകൾ പുറത്തു കൊണ്ടു വന്ന മാധ്യമങ്ങൾക്കെതിരായ അറ്റോർണി ജനറലിന്‍റെ പരാമർശങ്ങളെ അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ. മാധ്യമങ്ങളെ ഭയപ്പെടുത്തി വസ്തുതകളെ പുറത്തറിയിക്കാതിരിക്കാനാണ് കേന്ദ്ര സർക്കാർ ഇതുവഴി ശ്രമിക്കുന്നതെന്നുംഎഡിറ്റേഴ്സ് ഗിൽഡ് പുറത്തിറക്കിയ കുറിപ്പിലൂടെ കുറ്റപ്പെടുത്തി. റാഫേൽ വിഷയത്തിൽ രേഖകളുടെ മോഷണവുമായി ബന്ധപ്പെട്ട്അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കേണ്ടകാര്യം ആലോചനയിലാണെന്നും അറ്റോർണി ജനറൽ പറഞ്ഞിരുന്നു. രേഖകൾ പ്രസിദ്ധീകരിച്ചവർക്കും ഇതുപയോഗിച്ച അഭിഭാഷകർക്കുമെതിരെ നടപടിയുണ്ടാവില്ലെന്ന് പിന്നീട് അറ്റോർണി ജനറൽ വിശദീകരിച്ചു.

എന്നാൽ എജിയുടെ പരാമർശം ഭീഷണിക്ക് തുല്യമാണെന്നുംഇത് മാധ്യമസ്വാതന്ത്ര്യത്തിന് എതിരാണെന്നും. റഫാൽ ഇടപാടിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമങ്ങളുടെ അവകാശം ഹനിക്കുന്നതാണ് എജിയുടെ പരാമർശമെന്നും എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കി.ഔദ്യോഗിക രഹസ്യനിയമം ഉപയോഗിക്കാനുള്ള ഏതു നീക്കവും അംഗീകരിക്കാനാവില്ല. ഇത് മാധ്യമപ്രവർത്തകരോട് അവരുടെ വാർത്താ സ്രോതസ് വെളിപ്പെടുത്താൻ ആവശ്യപ്പെടുന്നതിന് തുല്യമാണെന്നും പ്രസ്താവനയിൽ പറയുന്നു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പുറത്തുവിട്ടത് കോടതിയലക്ഷ്യമാണ്. ഒരിക്കലും പുറത്ത് വരാൻ പാടില്ലാത്ത രേഖകളായിരുന്നു ഇതെല്ലാം. പ്രതിരോധ രേഖകൾ വിവരാവകാശ നിയമ പരിധിയിൽ വരുന്നതല്ല. രഹസ്യ ഫയലുകള്‍ (കോണ്‍ഫിഡന്‍ഷ്യല്‍) എന്ന് രേഖപ്പെടുത്തിയ രേഖകളാണ് പുറത്തു വന്നിരിക്കുന്നതെന്നും എജി വാദിച്ചു.രഹസ്യരേഖകള്‍ ചോര്‍ത്തുകയും പരസ്യപ്പെടുത്തുകയും ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടിയുണ്ടാവും. ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ഇവർ വിചാരണ നേരിടേണ്ടി വരും.രണ്ടു ദിനപത്രങ്ങൾക്കെതിരെയും ഒരു മുതിർന്ന അഭിഭാഷകനെതിരെയും ക്രിമിനൽ നടപടി എടുക്കുമെന്നും എജി സുപ്രീം കോടതിയിൽപറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details