എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാർഥി - 2021 നിയമസഭ തെരഞ്ഞെടുപ്പ്
10:08 October 07
അണ്ണാ ഡിഎംകെ യോഗത്തിലാണ് പ്രഖ്യാപനം
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ മുഖ്യമന്ത്രി സ്ഥാനാർഥിയായി എടപ്പാടി പളനിസ്വാമിയെ പ്രഖ്യാപിച്ചു. ഒ പനീർസെൽവമാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. അണ്ണാ ഡിഎംകെ യോഗത്തിലാണ് പ്രഖ്യാപനം. എടപ്പാടി പളനിസ്വാമി, ഒ പനീർസെൽവം, മുതിർന്ന നേതാക്കൾ എന്നിവര്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനമായത്.
നിയമസഭാ തെരഞ്ഞെടുപ്പിനായി അണ്ണാ ഡിഎംകെ 11 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയും രൂപീകരിച്ചു. മന്ത്രിമാരായ ദിണ്ടിഗൽ സി ശ്രീനിവാസൻ, പി തങ്കമണി, എസ് പി വേലുമണി എന്നിവരടങ്ങിയ കമ്മിറ്റിയെയാണ് നിയോഗിച്ചത്. എല്ലാവരും കൂട്ടായ തീരുമാനത്തിലെത്തുകയായിരുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ പനീർസെൽവം പറഞ്ഞു.