ന്യൂഡല്‍ഹി: സന്ദേസര സഹോദരന്മാരുടെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഇഡി ചോദ്യം ചെയ്യുന്നു. ഡല്‍ഹിയിലെ അദ്ദേഹത്തിന്‍റെ വസതിയിലെത്തിയാണ് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് രാവിലെ 11 മണിയോടെ മദര്‍ തെരേസ ക്രസന്‍റിലെ വീട്ടിലെത്തി മൂന്നംഗ ഇഡി സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാനെത്തിയത്. സന്ദേസര സഹോദരന്മാരായ ചേതന്‍, നിതിന്‍ എന്നിവര്‍ സ്റ്റെര്‍ലിങ് ബയോടെക് കമ്പനിയുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ വായ്‌പ തട്ടിപ്പു നടത്തിയ കേസുമായി ബന്ധപ്പട്ടാണ് കോണ്‍ഗ്രസ് നേതാവായ അഹമ്മദ് പട്ടേലിനെ ചോദ്യം ചെയ്യുന്നത്.
വായ്‌പാ തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഇ.ഡി ചോദ്യം ചെയ്യുന്നു - അഹമ്മദ് പട്ടേല്‍
സന്ദേസര സഹോദരന്മാരായ ചേതന്‍, നിതിന്‍ എന്നിവര്‍ സ്റ്റെര്‍ലിങ് ബയോടെക് കമ്പനിയുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ വായ്‌പ തട്ടിപ്പു നടത്തിയ കേസുമായി ബന്ധപ്പട്ടാണ് കോണ്‍ഗ്രസ് നേതാവായ അഹമ്മദ് പട്ടേലിനെ ചോദ്യം ചെയ്യുന്നത്.
വായ്‌പാ തട്ടിപ്പ്; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഇഡി ചോദ്യം ചെയ്യുന്നു
നേരത്തെ കേസില്‍ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് രണ്ട് തവണ ഇഡി അദ്ദേഹത്തെ വിളിപ്പിച്ചിരുന്നു. കൊവിഡ് സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പുറത്തിറങ്ങുന്നത് സുരക്ഷയല്ലെന്ന് ചൂണ്ടിക്കാട്ടി വരാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് രാജ്യസഭ എംപിയായ അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിര്‍ദേശം അംഗീകരിച്ച ഇഡി, ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്‍റെ വസതിയിലേക്കയക്കുകയായിരുന്നു.