കേരളം

kerala

ETV Bharat / bharat

ഡി കെ ശിവകുമാറിന്‍റെ മകളെ ഇന്ന് ചോദ്യം ചെയ്യും - dk sivakumar

മകൾ ഐശ്യര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുമായി ബന്ധപ്പെട്ട രേഖകളിൽ അസ്വാഭാവികത കണ്ടെത്തിയിരുന്നു

ഡി കെ ശിവകുമാറിന്‍റെ മകളെ ഇന്ന് ചോദ്യം ചെയ്യും

By

Published : Sep 12, 2019, 11:05 AM IST

Updated : Sep 12, 2019, 11:13 AM IST

ബെംഗളൂരു / ന്യൂഡൽഹി:കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്‍റെ മകൾ ഡി എസ് ഐശ്വര്യയ്ക്ക് ഇന്ന് ഡല്‍ഹി ആസ്ഥാനത്ത് ഹാജരാകാൻ സമൻസ്. ചോദ്യംചെയ്യലിന് ഹാജരാകാൻ ചൊവ്വാഴ്‌ചയാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സമൻസ് അയച്ചത്. ഐശ്വര്യയെ ഇന്ന് ചോദ്യം ചെയ്യും. സെപ്റ്റംബർ 13 വരെ കസ്റ്റഡിയിൽ തുടരുന്ന ശിവകുമാറിനെ കള്ളപ്പണം വെളുപ്പിക്കൽ പ്രകാരമാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

ശിവകുമാറിന്‍റെ പണമിടപാടുകളുടെ പരിശോധനയിൽ മകൾ ഐശ്യര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുമായി ബന്ധപ്പെട്ട രേഖകളിൽ അസ്വാഭാവികത കണ്ടെത്തിയിരുന്നു. ഇതിൻ പ്രകാരമാണ് ഐശ്യര്യയെ ചോദ്യം ചെയ്യുന്നത്. ഡല്‍ഹി ഖാൻ മാർക്കറ്റിലെ എൻഫോഴ്‌സ്‌മെന്‍റ് ആസ്ഥാനത്ത് രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യൽ ആരംഭിക്കുന്നത്.

Last Updated : Sep 12, 2019, 11:13 AM IST

ABOUT THE AUTHOR

...view details