ചെന്നൈ:ഡി.എം.കെ ലോക്സഭാ അംഗം എസ് ജഗത്രാക്ഷകനും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന 89.19 കോടിയുടെ സ്വത്ത് പിടിച്ചെടുക്കാൻ ഫെമ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായി എൻഫോഴ്‌സ്‌മെന്‍റെ ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്ടിന്‍റെ (ഫെമ) സെക്ഷൻ നാലിന് വിരുദ്ധമായി സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനി ഏറ്റെടുക്കുകയും കൈവശം വയ്ക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്ത നടപടിക്കെതിരെയാണ് നടപടി.
ഡി.എം.കെ എംപിയുടെ 89 കോടിയുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ഇ.ഡി - ഡി.എം.കെ എംപി
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്ടിന്‍റെ (ഫെമ) സെക്ഷൻ നാലിന് വിരുദ്ധമായി സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനി ഏറ്റെടുക്കുകയും കൈവശം വയ്ക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്ത നടപടിക്കെതിരെയാണ് ഇഡിയുടെ നടപടി.
വിദേശത്തുള്ള കമ്പനിയുടെ മൂല്യം കണക്കാക്കി ആനുപാതികമായ തുക രാജ്യത്തെ സ്വത്തില്‍ നിന്നും പിടിച്ചെടുക്കാനാണ് നിര്‍ദ്ദേശം. ഫെമയുടെ ലംഘനത്തിലൂടെ ജഗത്രാക്ഷന്‍ വിദേശ സുരക്ഷ അടക്കമുള്ള നിയമങ്ങളില്‍ ലംഘിച്ചതായും ഇഡി അറിയിച്ചു. തമിഴ്‌നാട്ടിലെ അരക്കോണം നിയോജകമണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് ജഗത്രാക്ഷകന്‍. ജഗത്രാക്ഷകനും മകന്‍ സുന്ദീപ് ആനന്ദും ചേര്‍ന്ന് കോടികണക്കിന് വിലയുള്ള സ്വത്തുക്കള്‍ സിംഗപ്പൂരില്‍ സ്വന്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന് പുറത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചാല്‍ അതിന് ആനുപാതികമായ തുക രാജ്യത്തെ സ്വത്തില്‍ നിന്നും പിടിച്ചെടുക്കാന്‍ ഇ.ഡിക്ക് അധികാരമുണ്ടെന്ന് ഡയറക്ടറേറ്റ് വ്യകത്മാക്കി. ഇതിന്‍റെ ഭാഗമായി ഇദ്ദേഹത്തിന് തമിഴ്നാട്ടിലുള്ള വീടും സ്ഥലവും ബാങ്ക് ബാലന്‍സും അടക്കമുള്ള 89.1 കോടിയുടെ സ്വത്ത് ഡയറക്ടറേറ്റ് പിടിച്ചെടുക്കും.