മുംബൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പെയിന്‍റിങ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. പ്രിയങ്ക ഗാന്ധി വാദ്രയിൽ നിന്ന് യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂർ സ്വന്തമാക്കിയ പെയിന്‍റിങ്ങാണ് പിടിച്ചെടുത്തത്.
രാജീവ് ഗാന്ധിയുടെ പെയിന്‍റിങ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു - എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്
പെയിന്‍റിങ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിൽ എത്തിച്ചു.

പെയിന്‍റിങ്
2010 ജൂണിൽ പ്രിയങ്ക ഗാന്ധി വാദ്ര കപൂറിന് എഴുതിയ കത്തിൽ രണ്ട് കോടി രൂപയ്ക്ക് പെയിന്‍റിങ് വിൽപ്പന നടത്തിയതായി സ്ഥിരീകരിച്ചിരുന്നു. എം.എഫ്. ഹുസൈൻ വരച്ച പെയിന്‍റിങാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ കൈവശമുണ്ടായിരുന്നത്. പിന്നീട് റാണ കപൂർ അത് വാങ്ങുകയായിരുന്നു. പെയിന്‍റിങ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിൽ എത്തിച്ചു.