ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആംആദ്‌മി മുൻ കൗൺസിലർ താഹിർ ഹുസൈന്‍റെ റിമാൻഡ് കാലാവധി ഒമ്പത് ദിവസം കൂടി നീട്ടണമെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ ആവശ്യപ്പെട്ടു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ പ്രകാരവും ഹുസൈനെതിരെ ഇഡി കേസെടുത്തിട്ടുണ്ട്. നേരത്തെ ഹുസൈന് കോടതി ആറ് ദിവസത്തെ റിമാൻഡ് അനുവദിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ; താഹിർ ഹുസൈന്‍റെ റിമാൻഡ് കാലാവധി നീട്ടണമെന്ന് ഇഡി - മുൻ കൗൺസിലർ താഹിർ ഹുസൈന്‍
റിമാൻഡ് കാലാവധി ഒമ്പത് ദിവസത്തേക്ക് നീട്ടണമെന്നാണ് ഇഡി കോടതിയിൽ ആവശ്യപ്പെട്ടത്.
കള്ളപ്പണം വെളുപ്പിക്കൽ കേസ്; താഹിർ ഹുസൈന്‍റെ റിമാൻഡ് കാലാവധി നീട്ടണമെന്ന് ഇഡി
ഇഡിയുടെ അപേക്ഷയിൽ വിധി പറയുന്നത് കോടതി സെപ്‌റ്റംബർ ഏഴിലേക്ക് മാറ്റി. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഹുസൈനെ കോടതി തിഹാർ ജയിലിലേക്ക് അയച്ചു. വിഡിയോ കോൺഫറൻസിലൂടെയാണ് ഹുസൈൻ ഇന്നലെ കോടതിയിൽ ഹാജരായത്. ഹുസൈന് വേണ്ടി ഹാജരായ അഭിഭാഷകൻ കെ.കെ മേനോൻ ഇഡിയുടെ വാദത്തെ എതിർത്തിരുന്നു.