ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതിയിൽ ക്രിസ്റ്റ്യൻ മിഷേലിന്‍റെ മൊഴി രേഖപ്പെടുത്താൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ഡല്‍ഹി കോടതി അനുമതി നല്‍കി. നംബര്‍ അഞ്ച്, ആറ് തിയതികളില്‍ മൊഴി രേഖപ്പെടുത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ക്രിസ്റ്റ്യന്‍ മിഷേലിന്‍റെ മൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതിയുടെ തീരുമാനം. മിഷേലിന് നിയമസഹായം തേടാന്‍ 30 മിനിറ്റും കോടതി അനുവദിച്ചിട്ടുണ്ട്.
ക്രിസ്റ്റ്യൻ മിഷേലിന്‍റെ മൊഴി രേഖപ്പെടുത്താൻ അനുമതി - എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്
എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അനുമതി തേടി ഡൽഹി കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
ക്രിസ്റ്റ്യൻ മിഷേലിന്‍റെ മൊഴി രേഖപ്പെടുത്താൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അനുമതി തേടി
അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍ നിന്നും 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ക്രിസ്റ്റ്യന്‍ മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നാണ് മിഷേലിനെതിരൊയ കുറ്റം. 12 വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ വെസ്റ്റ്ലാൻഡുമായി ഇന്ത്യ 2010 ല്‍ ഒപ്പിട്ടത്. നിലവിൽ തിഹാർ ജയിലിലുളള മിഷേൽ കേസിൽ ജാമ്യം തേടി കഴിഞ്ഞ മാസം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Last Updated : Nov 2, 2019, 3:06 PM IST