ന്യൂഡല്‍ഹി: ആദര്‍ശ് സൊസൈറ്റി അഴിമതി കേസുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണങ്ങള്‍ ഒന്നും നടക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യക്തമാക്കി. ഇതു സംബന്ധിച്ച് പുറത്തു വരുന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നും ഇ.ഡി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ അടക്കമുള്ള നേതാക്കള്‍ ആരോപണവിധേയരായ കേസാണിത്.
ആദര്‍ശ് സൊസൈറ്റി അഴിമതി കേസില്‍ പുതിയ അന്വേഷണങ്ങളില്ലെന്ന് എൻഫോഴ്‌സ്‌മെന്‍റ് - Adarsh Society scam
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ ആശ്രിതര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് കരസേനാ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും സര്‍ക്കാരിലെ ഉന്നതരും ചേര്‍ന്ന് സ്വന്തമാക്കി
![ആദര്‍ശ് സൊസൈറ്റി അഴിമതി കേസില്‍ പുതിയ അന്വേഷണങ്ങളില്ലെന്ന് എൻഫോഴ്സ്മെന്‍റ് ആദര്‍ശ് സൊസൈറ്റി അഴിമതി ആദര്‍ശ് ഫ്ലാറ്റ് സൊസൈറ്റി അഴിമതി ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം ആദര്‍ശ് കുംഭകോണം അശോക് ചവാന്‍ മഹാരാഷ്ട്ര എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആദര്‍ശ് സൊസൈറ്റി അഴിമതി കേസില്‍ പുതിയ അന്വേഷണമില്ല no fresh investigation begun in Adarsh Society scam Adarsh Society scam Enforcement Directorate](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5210719-381-5210719-1574994546985.jpg)
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ ആശ്രിതര്‍ക്കായി സൈന്യത്തിന്‍റെ മുംബൈയിലെ ഭൂമിയില്‍ പരിസ്ഥിതി ചട്ടങ്ങള്‍ മറികടന്ന് പണിത 31 നില കെട്ടിട്ടമാണ് ആദര്‍ശ് ഫ്ലാറ്റ്. എന്നാല്‍ ജവാന്‍മാരുടെ ആശ്രിതര്‍ക്ക് പകരം കരസേനാ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഐ.എ.എസുകാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിലെ ഉന്നതരുമാണ് ഫ്ലാറ്റ് സ്വന്തമാക്കിയതെന്ന വിവരം പുറത്തുവന്നു. ഇതോടെയാണ് ആദര്‍ശ് കുംഭകോണം പുറംലോകം അറിയുന്നത്.
മഹാരാഷ്ട്ര കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്താണ് ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം നടന്നത്. അശോക് ചവാനായിരുന്നു അന്ന് റവന്യൂമന്ത്രി. അദ്ദേഹത്തിന്‍റെ ഭാര്യാമാതാവ് അടക്കം മൂന്ന് അടുത്ത ബന്ധുക്കള്‍ക്ക് ആദര്‍ശില്‍ ഫ്ലാറ്റുകള്‍ സ്വന്തമായുണ്ടെന്നാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ പുതിയ അന്വേഷണങ്ങള്‍ നടത്താന്‍ ഏജന്‍സി ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.