കേരളം

kerala

ETV Bharat / bharat

കള്ളപ്പണം വെളുപ്പിക്കല്‍; റായ്‌പൂരില്‍ എൻഫോഴ്‌സ്മെന്‍റ് റെയ്‌ഡ്

വ്യാജരേഖകൾ ചമച്ച് ബാങ്കുകൾ വഴി വൻ തുക തട്ടിപ്പ് നടത്തിയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

ED raids locations in Raipur  Indore in connection with PMLA case  എൻഫോഴ്‌സ്മെന്‍റ് റെയ്‌ഡ്  Enforcement Department  PMLA case  കള്ളപ്പണം വെളുപ്പിക്കല്‍
എൻഫോഴ്‌സ്മെന്‍റ് റെയ്‌ഡ്

By

Published : Dec 12, 2019, 9:24 AM IST

റായ്‌പൂര്‍:കള്ളപ്പണത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റായ്‌പൂരില്‍ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നേതൃത്വത്തില്‍ റെയ്‌ഡ്. റായ്‌പൂരിലെ എട്ട് സ്ഥലങ്ങളിലും ഇൻഡോറിലെ ഒരു സ്ഥലത്തുമാണ് റെയ്‌ഡ് നടത്തിയത്.

വ്യാജരേഖകൾ ചമച്ച് ബാങ്കുകൾ വഴി വൻ തുക തട്ടിപ്പ് നടത്തിയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേസിലെ പ്രധാന പ്രതി സുഭാഷ് ശർമയുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, ബിസിനസ് സഹായികൾ എന്നിവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. 100 കോടിയോളം കള്ളപ്പണമാണ് വ്യാജരേഖകൾ ചമച്ച് വെളുപ്പിക്കാൻ ശ്രമിച്ചത്. ബാങ്കിനെ വഞ്ചിച്ച് സുഭാഷ് ശർമ വൻ തുക വായ്‌പെയടുത്തിരുന്നു. ഇയാളുടെ പണമിടപാടുകളുടെ വിശദാംശങ്ങൾ, വിവിധ സ്ഥാപനങ്ങളുടെ രേഖകൾ, പവർ ഓഫ് അറ്റോർണി തുടങ്ങിയവ രേഖകൾ ഇഡി കണ്ടെടുത്തു.

ABOUT THE AUTHOR

...view details