ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി അധോലോക കുറ്റവാളി രവി പുജാരിയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ബെംഗ്ലൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിന്‍റെ കസ്റ്റഡിയിലായിരുന്നു രവി പുജാരി. കൊലപാതകം, കൊള്ളയടിക്കൽ, ഹവാല പണം വെളുപ്പിക്കൽ എന്നിവയുൾപ്പെടെ ഇരുനൂറിലധികം കേസുകളിൽ പ്രതിയായ രവി പുജാരിയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സെനഗലിൽ നിന്ന് അറസ്റ്റ് ചെയ്തത്. നേരത്തെ പുജാരിയുടെ കൂട്ടാളിയായ ഗുലാമിനെ ബെംഗളൂരു സെന്‍ട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തിരുന്നു. ഹവാല കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പുജാരിക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഗുലാം വെളിപ്പെടുത്തിയിരുന്നു.
രവി പുജാരി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ - രവി പുജാരി
രാജ്യത്തിന്‍റെ നിരവധി ഭാഗങ്ങളിലെ കൊലപാതകങ്ങളും ഹവാല പണം തട്ടിപ്പിലും പ്രതിയായ രവി പുജാരി 15 വർഷം ഒളിവിലായിരുന്നു.
രവി പുജാരി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ
ഗുലാമിന്‍റെ മൊഴിയും സിസിബി ശേഖരിച്ച മറ്റ് വിവരങ്ങളും അടിസ്ഥാനമാക്കിയാണ് രവി പുജാരിയെ ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചത്. രാജ്യത്തിന്‍റെ നിരവധി ഭാഗങ്ങളിലെ കൊലപാതകങ്ങളും ഹവാല പണം തട്ടിപ്പിലും പ്രതിയായ രവി പുജാരി 15 വർഷം ഒളിവിലായിരുന്നു. 2019 ഫെബ്രുവരിയിൽ ആഫ്രിക്കയിലെ സെനഗലിലാണ് ഇയാൾ പിടിയിലായത്.
Last Updated : Oct 7, 2020, 6:57 PM IST