ന്യൂഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ അറസ്റ്റിലായ മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. തിഹാർ ജയിലിലെത്തിയാണ് ചോദ്യം ചെയ്തത്. കേസിലെ സുപ്രധാന രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ഐഎൻഎക്‌സ് മീഡിയ കേസ്; പി. ചിദംബരത്തെ ചോദ്യം ചെയ്തു - എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്
രണ്ട് ദിവസത്തേക്ക് ചിദംബരത്തെ ചോദ്യം ചെയ്യാൻ പ്രത്യേക സിബിഐ കോടതി എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന് അനുവാദം നല്‍കിയിരുന്നു
![ഐഎൻഎക്‌സ് മീഡിയ കേസ്; പി. ചിദംബരത്തെ ചോദ്യം ചെയ്തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5145426-462-5145426-1574422323368.jpg)
ഐഎൻഎക്‌സ് മീഡിയ കേസ്:
ഇന്നലെ ഡല്‍ഹി പ്രത്യേക സിബിഐ കോടതി ചിദംബരത്തെ ചോദ്യം ചെയ്യാൻ ഇഡിക്ക് അനുമതി നല്‍കിയിരുന്നു. ചിദംബരത്തെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജഡ്‌ജി അജയ് കുമാര്‍ കുഹാര്‍ ആണ് അനുമതി നല്‍കിയത്. രാവിലെ 10 മുതല്‍ ഒന്നരവരെയും രണ്ടരമുതല്‍ നാല് മണിവരെയുമാണ് ചോദ്യം ചെയ്യാൻ അനുമതി. നാളെയും ചോദ്യം ചെയ്യൽ തുടരും.