മുംബൈ: തബ്‌ലീഗ് ജമാഅത്ത് തലവന്‍ മൗലാന സാദ് കണ്ഡാലവിക്കെതിരെ സാമ്പത്തിക തട്ടിപ്പിന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കേസെടുത്തു. ജമാഅത്ത് ട്രസ്റ്റുകളുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തട്ടിപ്പിന് കേസെടുത്തത്. ഡല്‍ഹി പൊലീസിലാണ് ഇഡി കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്‌തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്‌തതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തബ്‌ലീഗ് ജമാഅത്ത് തലവനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ് - തബ്‌ലീഗ് ജമാഅത്ത്
തബ്‌ലീഗ് ജമാഅത്ത് തലവന്‍ മൗലാന സാദ് കണ്ഡാലവിക്കെതിരെ സാമ്പത്തിക തട്ടിപ്പിനാണ് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് കേസെടുത്തത്.
തബ്‌ലീഗ് ജമാഅത്ത് തലവനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്
കഴിഞ്ഞ മാര്‍ച്ച് 31 ന് ഡല്‍ഹി ക്രൈം ബ്രാഞ്ച് തലവനുള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് തബ്‌ലീഗ് ജമാഅത്ത് സമ്മേളനം സംഘടിപ്പിച്ചതിനായിരുന്നു കേസെടുത്തത്. ഇതില്‍ പങ്കെടുത്ത രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.