കേരളം

kerala

ETV Bharat / bharat

ബിഹാർ മദ്യ മാഫിയയില്‍ നിന്നും 1.32 കോടി രൂപയുടെ ആസ്തി ഇഡി പിടിച്ചെടുത്തു - Bihar

സഞ്ജയ് പ്രതാപ് സിങ്ങിനും ഭാര്യ കിരൺ ദേവിക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പി.എം.എൽ.എ) കേസെടുത്തു.

Bihar liquor mafia  Mafia Sanjay Pratap Singh  ED  Arrah liquor mafia  Bihar  ബീഹാർ മദ്യ മാഫിയയില്‍ നിന്നും 1.32 കോടി രൂപയുടെ ആസ്തി ഇഡി പിടിച്ചെടുത്തു
ബീഹാർ മദ്യ മാഫിയയില്‍ നിന്നും 1.32 കോടി രൂപയുടെ ആസ്തി ഇഡി പിടിച്ചെടുത്തു

By

Published : Feb 21, 2020, 10:19 PM IST

ന്യൂഡല്‍ഹി:കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം ബിഹാർ ആസ്ഥാനമായുള്ള മദ്യ മാഫിയയുടെ സ്ഥലങ്ങളും ബാങ്ക് നിക്ഷേപങ്ങളും ഉൾപ്പെടെ 1.32 കോടി രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്‍റ്‌ ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. സഞ്ജയ് പ്രതാപ് സിങ്ങിനും ഭാര്യ കിരൺ ദേവിക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പി.എം.എൽ.എ) കേസെടുത്തു.

അറ, ഭോജ്‌പൂര്‍ ജില്ലകളിലെ മദ്യ മാഫിയയാണ് സിംഗ്. കുറ്റകരമായ നരഹത്യ, വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി സഞ്ജയ് പ്രതാപ് സിങ്ങിനെതിരെ കേസെടുക്കും . അനധികൃതമായി മദ്യം നിര്‍മിക്കുന്നതിലും വിൽപ്പന നടത്തിയതിലും സിംഗ് പങ്കാളിയായിരുന്നു. ഇതു മൂലം 21 പേർ മരിച്ച കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

ABOUT THE AUTHOR

...view details